June 26, 2026

അഖിലേന്ത്യാ ടി-20 ഗ്രാൻഡ് ഹൈപ്പർ കൃഷ്ണഗിരി കപ്പ്: ഡി.ടി.ഡി.സി. കർണാടക ജേതാക്കൾ

0
20230326_154149.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൃഷ്ണഗിരി : കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ടി-20 ഗ്രാൻഡ് ഹൈപ്പർ കൃഷ്ണഗിരി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡി.ടി.ഡി.സി. കർണാടക ജേതാക്കളായി.
ജോളി റോവേഴ്സ് തമിഴ്നാടിനെതോൽപ്പിച്ചാണ് ഡി.ടി.ഡി.സി. ട്രോഫി നേടിയത്. ജോളി റോവേഴ്സ് തമിഴ്നാട് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു. ഡി.ടി.ഡി.സി. കർണാടക 7.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇത് മറികടന്നു. മുൻ ക്രിക്കറ്റ് താരം ദിലീപ് വെങ്‌സർക്കാർ ട്രോഫികൾ വിതരണം ചെയ്തു. വിജയികൾക്ക് ട്രോഫിയും 50,000 കാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 30,000 കാഷ് പ്രൈസുമാണ് നൽകിയത്. മുൻ ജൂനിയർ നാഷണൽ സെലക്ടർ ജെ.കെ. മഹേന്ദ്ര, വയനാട് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സമദ്, സെക്രട്ടറി നാസിർ മച്ചാൻ, കെ.സി.എ. അംഗം ജാഫർ സേട്ട്, ട്രഷറർ രാജൻ പുലൂർ ,ജോയന്റ് സെക്രട്ടറി നൂർഷ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, ടി.കെ. നിസാർ,അയൂബ് ഗ്രാൻഡ് ഹൈപ്പർ , നിഷിൻ തസ്‌ലിം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *