March 29, 2024

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം : ഇന്നും നാളെയും ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും; ജില്ലാ പോലീസ് മേധാവി

0
Eigbpv479716.jpg
മാനന്തവാടി : വള്ളിയ്യൂർക്കാവ് ആറാട്ട് മഹോൽസവത്തോടനുബന്ധിച്ച് മാർച്ച്  27,28   തീയ്യതികളില്‍ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്. ഐ.പി.എസ് അറിയിച്ചു. 
27.03.2023 തീയതിയിലെ ട്രാഫിക് നിയന്ത്രണങ്ങൾ
 
1. വൈകുന്നേരം ആറ് മണി മുതൽ പനമരം ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ഹെവി മീഡിയം ടൂറിസ്റ്റ് വാഹനങ്ങൾ കൊയിലേരി റോഡിൽ പ്രവേശിക്കാതെ നാലാം മൈൽ വഴി പോകേണ്ടതാണ്.
2. മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങൾ കൊയിലേരി പാലം കയറി കമ്മന പെരുവക വഴി മാനന്തവാടി ബസ് സ്റ്റാൻഡ് വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.
 28.03.2023 തീയതിയിലെ ട്രാഫിക് നിയന്ത്രണങ്ങൾ
 1.വൈകുന്നേരം ആറ് മണി മുതൽ പനമരം ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ഹെവി മീഡിയം ടൂറിസ്റ്റ് വാഹനങ്ങൾ കൊയിലേരി റോഡിൽ പ്രവേശിക്കാതെ നാലാം മൈൽ വഴി പോകേണ്ടതാണ്.
2. മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങൾ കൊയിലേരി പാലം കയറി കമ്മന പെരുവക വഴി മാനന്തവാടി ബസ് സ്റ്റാൻഡ് വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.
3. വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ മാനന്തവാടി മൈസൂർ റോഡിലൂടെ ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂർക്കാവിൽ എത്തിച്ചേരേണ്ടതും, വള്ളിയൂർക്കാവിൽ നിന്ന് തിരിച്ച് പോകേണ്ട വാഹനങ്ങൾ വള്ളിയൂർക്കാവ് ആറാട്ടുതറ വഴി മാനന്തവാടി ടൗണിലേക്ക് പോകേണ്ടതുമാണ്. 
4. മൈസൂർ, കാട്ടിക്കുളം, തോൽപ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കൊയിലേരി പയ്യമ്പള്ളി റോഡിലൂടെ പോകേണ്ടതാണ്. 
5. പനമരം ഭാഗത്ത് നിന്ന് വള്ളിയൂർക്കാവ് കൊയിലേരി ഭാഗങ്ങളിൽ പോകേണ്ട വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാ വാഹനങ്ങളും നാലാം മൈൽ വഴി മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്.
6. വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ ഫയർഫോഴ്സ് ഓഫീസിനും വള്ളിയൂർക്കാവ് ബൈപ്പാസ് ജംഗ്ഷനും ഇടയിൽ യാതൊരു കാരണവശാലും പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. 
7. വള്ളിയൂർക്കാവിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മാനന്തവാടിയിൽ നിന്ന് ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂർക്കാവിൽ എത്തിച്ചേരേണ്ടതും അമ്യൂസ്മെന്റ് പാർക്കിന്റെ സമീപത്തുള്ള ഗ്രൗണ്ടിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതും പ്രധാന റോഡായ ആറാട്ടുതറ വഴി മാനന്തവാടിയിലേക്ക് തിരിച്ചു പോകേണ്ടതുമാണ്. 
8. ഉൽസവത്തിനായി വള്ളിയൂർക്കാവിലേക്ക് വരുന്ന വാഹനങ്ങൾ വഴികളിൽ സജ്ജമാക്കിയ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *