ഏകദിന ശിൽപ്പശാലയും അനുമോദന സദസും സംഘടിപ്പിച്ചു

മീനങ്ങാടി : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള ഏകദിന ശില്പശാലയും, പത്മശ്രീ ചെറുവയൽ രാമനെയും, സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ സമ്മാനാർഹരായ ജീവനക്കാരെ അനുമോദിക്കുകയും ചെയ്തു. ജീവനക്കാർക്കുള്ള ശില്പശാല എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനുമോദന സദസ്സ് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. എസ്.ഷാജി ഉദ്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജിനോഷ്. പി. ആർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ എം കെ സ്വാഗതം ആശംസിച്ചു.ജോയിന്റ് സെക്രട്ടറി വിനോദ്. പി. ആർ.നന്ദി പ്രകാശിപ്പിച്ചു.



Leave a Reply