November 11, 2026

വൈത്തിരി സ്വദേശിയെ ഗുരുവായൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

0
20230402_170049.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : വൈത്തിരി സ്വദേശി ഗുരുവായൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ. പഴയവൈത്തിരി സ്വദേശി സതീഷ് കുമാർ ( 56 ) നെയാണ് ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് .ആധാരമെഴുത്തു കാരുടെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നു. വെള്ളിയാഴ്ച രാത്രി മുറിയെടുത്ത സതീഷ്കുമാർ ശനിയാഴ്ച മുറിയൊഴിയണ്ട സമയമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.വൈത്തിരിയിൽ ആധാരമെഴുത്തുനായിരുന്നു . ഭാര്യ : രതി.മക്കൾ : അർജുൻ , മനു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *