May 17, 2026

എടവക പഞ്ചായത്ത് ഓഫിസിൽ പാനീയവും ലഘു പലഹാരവും

0
20230404_105801.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എടവക പഞ്ചായത്തിൽ എത്തുന്നവർക്ക് ഇനി മുതൽ പാനീയവും ലഘു പലഹാരവും സൗജന്യമായി ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ച ‘അതിഥി ദേവോ ഭവ’ എന്ന പദ്ധതിയാണു പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടപ്പിലാക്കിയത്. അതത് കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയിലുള്ള ലഘു പാനീയങ്ങൾ ആയിരിക്കും എല്ലാ ദിവസവും വിവിധ സേവനത്തിനായി പഞ്ചായത്തിൽ എത്തുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യുക. ഏപ്രിൽ മേയ് മാസങ്ങളിൽ ഗുളുച്യാദി ചൂർണം, നെല്ലിക്ക നീര്, തേൻ തുടങ്ങി ആയുർവേദ വിധിപ്രകാരമുള്ളഎനർജി ഡ്രിങ്ക് ആണു വിതരണം ചെയ്യുക.
ലഘു പലഹാരങ്ങളും ഇതോടൊപ്പം നൽകും. ഓഫിസിലെത്തിയ കെ.എസ്. സൗദാമിനിക്ക് ലഘു പാനീയവും ബിസ്കറ്റും നൽകി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ജെൻസി ബിനോയി, ശിഹാബ് ആയാത്ത് പഞ്ചായത്ത് അംഗങ്ങളായ ബ്രാൻ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തിൽ, കെ. ഷറഫുന്നിസ, ഗിരിജ സുധാകരൻ, ഷിൽസൺ മാത്യു, സി.സി. സുജാത, സെക്രട്ടറി എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *