May 17, 2026

ജീവനക്കാരോടുള്ള വഞ്ചന പൊറുക്കാനാവില്ല :എൻ. ജി. ഒ അസോസിയേഷൻ

0
IMG_20230405_093951.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കർ. നികുതി ഭീകരതയ്ക്കും ആനുകൂല്യ നിഷേധങ്ങൾക്കുമെതിരെ എൻജിഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശികയുള്ള പതിനഞ്ച് ശതമാനം ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക , ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക മെഡി സപ്പ് അപാകതകൾ പരിഹരിക്കുക, തസ്തിക വെട്ടി കുറയ്ക്കുന്നത് അവസാനിപ്പിക്കുക, കരാർ – പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഉമാശങ്കർ പറഞ്ഞു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ രാം പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോർജ്ജ് സെബാസ്റ്റ്യൻ, ആർ ചന്ദ്രശേഖരൻ , ജില്ലാ ഭാരവാഹികളായ പി ടി സന്തോഷ്, ബെൻസി ജേക്കബ്, അബ്ദുൾ ഗഫൂർ , അൻവർ സാദത്ത് , ജി പ്രവീൺ കുമാർ , ശശിധര ക്കുറുപ്പ്, കെ ജി വേണു, കെ രമേശ്, കെ എസ് പ്രജീഷ്, സെൻ ജെ എബ്രഹാം, അഫ്സൽ കെ. എച്ച്  എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *