June 6, 2026

കൊളഗപ്പാറ മലയിൽ പീഡാനുഭവ സ്മരണ കാൽവരി യാത്ര

0
IMG_20230406_143705.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിന്റെ നേതൃത്വത്തിൽ കൊളഗ പ്പാറ കുരിശുമലയിൽ നടത്തുന്ന പീഡാനുഭവ സ്മരണ യാത്ര വെള്ളിയാഴ്ച രാവിലെ 9-30ന് മേപ്പേരുക്കുന്ന് കുരിശടിയിൽ നിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് ശേഷം മലമുകളിൽ റവ.ഫാദർ ആന്റോ വയൽ മണ്ണിൽ ജിസി സന്ദേശം നൽകും. തിരുക്കർമ്മങ്ങൾക്ക് ശേഷം നേർച്ച കഞ്ഞി വിതരണവും നടക്കും.വികാരി റവ. ഫാദർ.ജോമോൻ ഉപ്പ് വീട്ടിൽ,സഹ.വികാരി ഫാദർ ജോബിൻ തൂങ്കുഴി, കൈകാരന്മാർ, യുവജന സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും. കൊളഗപ്പാറ കുരിശുമലയിലെ കുരിശിന്റെ വഴിയുടെ 49 വർഷമാണിത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *