കുതിരയോട്ട പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു
ബത്തേരി : മലബാർ ഹോഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല കുതിരയോട്ട പരിശീലന ക്ലാസ് ഏപ്രിൽ 11 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പത്ത് ദിവസം നീണ്ട് നിൽക്കുന്ന പരിശീലന
ക്ലാസ്സിന്റെ ജില്ല തല ഉദ്ഘാടനം ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഐ.സി ബാലകൃഷ്ണൻ എം എൽ എ നിർവഹിക്കും.മലബാർ ഹോഴ്സ് ഫൗണ്ടേഷൻ വയനാട്ടിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ പരിശീലന ക്ലാസ്സാണ് ബത്തേരിയിൽ ആരംഭിക്കുന്നത്. പത്ര സമ്മേളനത്തിൽ ബബിത അഗസ്റ്റിൻ, വിനീത അഗസ്റ്റിൻ, ടി കെ മുസ്‌തഫ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് : 9562787860





Leave a Reply