September 17, 2026

സാനിറ്ററി വര്‍ക്കര്‍ കെ.കെ.പ്രജിയെ പുരസ്കാരം നൽകി ആദരിച്ചു

0
20230415_143732.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നഗരസഭയിലെ സാനിറ്ററി വര്‍ക്കര്‍ കെ.കെ.പ്രജിയെ ജെ.സി.ഐ യൂനിറ്റ് ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാര്‍’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. നഗരസഭയെ മാലിന്യമുക്തമാക്കുന്നതില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സാനിറ്ററി വര്‍ക്കറെയാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്. 
സുവര്‍ണരാഗം സ്‌കൂള്‍ ഓഫ് മൂസിക്കില്‍ നടന്ന ജെ.സി.ഐ ജനറല്‍ ബോഡി യോഗത്തില്‍ പുരസ്‌കാരം കൈമാറി.സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് പ്രജിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ജെ.സി.ഐ ലോക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ.അലി അസ്‌കര്‍ മുഖ്യാതിഥിയായി. ജെ.സി.ഐ സെനറ്റര്‍ എം.ജി.സേവ്യര്‍, പ്രോഗാം ഡയറക്ടര്‍ സി.ജി.സംഗീത, കെ.കെ.പ്രജി, ടി.എന്‍.ശ്രീജിത്തി, ഇ.വി.അബ്രഹാം, പി.ഇ.ഷംസുദ്ദീന്‍, മനൂപ്, ഡോ.ഷെറിന്‍ ജോസഫ്, ബീന സുരേഷ്, എം.സജീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *