ചുരം എൻ.ആർ.ഡി.എഫ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി : ചുരത്തിലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി നാച്യുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം(എൻ.ആർ.ഡി.എഫ്) എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ(തിരുവമ്പാടി നിയോജക മണ്ഡലം) നിർവഹിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി. ആർ.എഫ്) യുടെ പരിശീലനവും സർട്ടിഫിക്കറ്റും ലഭിച്ച വരും താമരശ്ശേരി ചുരത്തിലെ പരിസരവാസികളുമായവർ കഴിഞ്ഞ ഏഴു വർഷത്തോളമായി സന്നദ്ധ പ്രവർത്തന രംഗത്തുണ്ട്. ചുരം സംരക്ഷണ സമിതി എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും മാലിന്യ ശേഖരണത്തിലും അപകടഘട്ടങ്ങളിലും സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്നതിലൂടെയാണ് പൊതുജന ശ്രദ്ധേയമായത്. സമീപ പ്രദേശങ്ങളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സജീവമാവുന്നതിനായി തൽപരരായ യുവാക്കളെ ചേർത്ത് കൊണ്ട് പ്രവർത്തന മേഖല വിപുലീകരിക്കുകയാണ്. ചുരം രണ്ടാം വളവിൽ വെച്ച് നടന്ന പരിപാടിയിൽ വി.കെ ഹുസൈൻ കുട്ടി(മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി) എം.ഇ ജലീൽ (സി.പി.എം. ഈങ്ങാപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി) സലീം മറ്റത്തിൽ (കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി) പി.കെ ഷൈജൽ (സി.പി.എം. പുതുപ്പാടി ലോക്കൽ സെക്രട്ടറി) ഉസ്മാൻ ചാത്തൻചിറ
(മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം)ശശി മാളികവീട്
(ബി.ജെ.പി. പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് )ജാഫർ ആലുങ്കൽ (പ്രസിഡണ്ട് എസ്.ടി.യു. അടിവാരം യൂണിറ്റ്) ഷിഹാബ് പാലക്കൽ
(ആംബുലൻസ് റോഡ് & സേഫ്റ്റി വിംഗ് ) നവാസ് കണലാട്തുടങ്ങിയവർ സംസാരിച്ചു. എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷം വഹിച്ചു. ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ് രാമൻ സി.പി.സി. നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ ഇഫ്താർ വിരുന്നിൽ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.






Leave a Reply