November 6, 2026

വയനാട്ടില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

0
eiRF2F936683.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിനും ലക്ഷദ്വീപ്നോടും ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയും അതിനെ തുടര്‍ന്നുള്ള ന്യുനമര്‍ദ്ദപാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വേനല്‍ മഴ കനക്കാന്‍ കാരണം.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലുംശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാന്‍കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *