June 27, 2026

അര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
20230503_110227.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : അര കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് പിടികൂടി. ബത്തേരി കൈപ്പഞ്ചേരി സ്വദേശി പാലത്തി ഹൗസ് ജുനൈസ് (32) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മൂലങ്കാവ് ഓടപള്ളം തയ്യില്‍ ഹൗസ് സുബൈര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം സുല്‍ത്താന്‍ ബത്തേരി പൊലിസ് ഊര്‍ജ്ജിതമാക്കി. പുല്‍പ്പള്ളി ഭാഗത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ വരുന്നതിനിടെയാണ് മൂന്നാം മൈലില്‍ കഴിഞ്ഞ രാത്രിയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായത്. സംഭവത്തില്‍ എന്‍ ഡി പി എസ് ആകട് പ്രകാരം കേസെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *