June 27, 2026

ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളെ ഇതര ജില്ലയിലെ സ്വകാര്യ സ്കൂളുകളിലേക്ക് കൂട്ടത്തോടെ കൊണ്ടുപോകാൻ ഉള്ള സ്വകാര്യ മാനേജ്മെന്റിന്റെ നീക്കം പ്രതിഷേധാർഹം: എസ് എഫ് ഐ

0
eiC011B31589.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ജില്ലയിലെ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളെ കൂട്ടത്തോടെ കൊല്ലത്തെ സ്വകാര്യ സ്കൂളുകളിലേക് മാറ്റാൻ നടക്കുന്ന നീക്കം പ്രതിഷേധാർഹം ആണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നാണ് രക്ഷിതാക്കളെ സ്വാധീനിച്ചു 35 വിദ്യാർത്ഥികളെ മാറ്റാൻ ഉള്ള ശ്രമം കൊല്ലം പാരിപള്ളിയിലെ സ്വകാര്യ സ്കൂൾ അധികൃതർ നടത്തുന്നത്. കൂട്ടത്തോടെ രക്ഷിതാക്കളെ കൊണ്ട് ടി. സി.ക്ക് ഉള്ള അപേക്ഷ കൊടുപിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് നമ്മൾ കൈവരിച്ച വളർച്ചയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് ആണ് കേരളത്തിലും ജില്ലയിലും ഉള്ളത്.സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിൽ ഉള്ള അസഹിഷ്ണുത വെളിപ്പെടുത്തുന്ന സംഭവ വികാസങ്ങൾ ആണ് വാരാമ്പറ്റ സ്കൂളിൽ നടന്നത്.കുട്ടികളെ സർക്കാർ സ്കൂളുകളിൽ നിന്ന് ടി.സി. വാങ്ങിപ്പിക്കാൻ പട്ടിക്കവർഗത്തിൽപെട്ട പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ സ്വാധിനിച്ച് നടക്കുന്ന ഇത്തരം ചൂഷ്ണ പ്രവർത്തികൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ചേർന്നതല്ല.
പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ ഭാഷ പ്രശ്നം ഉൾപ്പെടെ പരിഹരിക്കുന്നതിനുവേണ്ടി കേരള ഗവണ്മെന്റ് എല്ലാ സ്കൂളുകളിലേക്കും മെന്റർ ടീച്ചർമാരെ ഉൾപ്പെടെ നിയമിച്ച് വിദ്യാഭ്യാസ രംഗത്ത് ആ വിഭാഗത്തെ കൈ പിടിച്ചു ഉയർത്താൻ ഉള്ള വലിയ ശ്രമങ്ങൾ നടത്തുബോൾ ആണ് ഇതിനെ തകർക്കാൻ ചില മാനേജ്മെന്റ് സ്കൂളുകൾ ശ്രമിക്കുന്നത്.പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ജില്ലക്ക് പുറത്തേക് കൊണ്ടുപോകണമെങ്കിൽ അനുമതി വേണമെന്ന് പണ്ട് സമാനമായ വിഷയം ഉണ്ടായപ്പോൾ അന്നത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഈ തീരുമാനം ലംഘിച്ചാണ് ഇപ്പോൾ വാരാമ്പറ്റ സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുപോകാൻ ഈ കൂട്ടർ ശ്രമിക്കുന്നത്.സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പദ്ധതികളെ മൊത്തം അട്ടിമറിക്കാനും, പട്ടികവർഗവിദ്യാർത്ഥികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ചൂഷ്ണങ്ങളെ തടയാനും,അതോടൊപ്പം വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളുകളിലേക്കു കൊണ്ടുപോകുന്നതിന്റെ 
ഉദ്ദേശലക്ഷ്യത്തിനെ പറ്റി വിശദമായി അന്വേഷണം നടത്തുകയും, അനുമതി ഇല്ലാതെ നടത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണം എന്നും അല്ലാത്ത പക്ഷം എസ് എഫ് ഐ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *