June 27, 2026

ഉയരെ:ഭിന്നശേഷി സൗഹൃദ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20230507_101932.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബിആര്‍സിയുടെ നേതൃത്വത്തില്‍ ഉയരെ എന്ന പേരില്‍ ഭിന്നശേഷി സൗഹൃദ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബിആര്‍സി, ഗവ.യു പി സ്‌കൂള്‍ മാനന്തവാടി എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടന്നത്. മാനന്തവാടി ഡിവൈഎസ്പി പി എല്‍ ഷൈജു ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ ജയരാജ് മുഖ്യാതിഥിയായി. എസ്എസ്‌കെ വയനാട് ഡി പി ഒ ജോണ്‍ എന്‍ ജെ, മാനന്തവാടി ബിപിസി സുരേഷ് കെ കെ എന്നിവർ സംസാരിച്ചു. സംഗീതം, നൃത്തം, പ്രവൃത്തി പരിചയം. കായികം പരിശീലനം, മാജിക് ഷോ എന്നിവ ക്യാമ്പിലുണ്ടായിരുന്നു. ബി ആര്‍ സി ട്രെയിനര്‍മാര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *