മുത്താറി കൃഷിയിൽ നൂറുമേനി കൊയ്ത് മത്തായി വെള്ളിലാംതടത്തിൽ
പുൽപ്പള്ളി : പുൽപ്പള്ളി, ആലൂർകുന്ന് വെള്ളിലാംതടത്തിൽ വി. എം മത്തായി ( ജോൺസൻ ) എന്നും വ്യത്യസ്തത കൃഷി രീതികളുമായി വിജയം കൊയ്യുകയാണ്.
നല്ലൊരു കർഷകനായ അദ്ദേഹം കാലാവസ്ഥ വ്യതിയാനങ്ങൾക്ക നുസരിച്ചുള്ള കൃഷി രീതികളാണ് അവലംബിച്ചു വരുന്നത്.
വയനാട് ജില്ലയിൽ ആരും തന്നെ ശ്രദ്ധിക്കാത്ത മുത്താരി കൃഷിയിലാണ് വി എം മത്തായി ശ്രദ്ധേയനായിരിക്കുന്നത്.
അര ഏക്കർ വയലിലാണ് മുത്താറി പരീക്ഷ അടിസ്ഥാനത്തിൽ മത്തായി കൃഷി ചെയ്ത്.കൊയ്ത്തിന് പാകമായി നിൽക്കുന്ന മുത്താറി കൃഷിയിൽ നല്ല വിളവു ണ്ടായ സന്തോഷത്തിലാണി ന്ന് വി.എം മത്തായി.
ഒറ്റ വരി നെൽ കൃഷിയും, ചോളവും ഇതിനൊപ്പം അദ്ദേഹം വയലിൽ കൃഷി ചെയ്തിട്ടുണ്ട്.
മുത്താറി കൃഷിയുടെ കൃഷി രീതികൾ വർഷങ്ങൾ ക്ക് മുൻപ് കർണാടകയിൽ ഇഞ്ചി കൃഷിക്ക് പോയ സമയത്താണ് മത്തായി സ്വായത്തമാക്കിയത്. ആ രീതിയിൽ തന്നെ വയലിലും പരീക്ഷിക്കുകയാ ണു ണ്ടായത്.
ജൈവ കീടനാശിനിയാണ് മുത്താറി കൃഷിയിൽ ഉപയോഗിച്ചിരിക്കുന്നത്.
മത്തായിയുടെ മുത്താറി കൃഷി വിളവെളുക്കുമ്പോൾ ആവശ്യക്കാർ ധാരാളമാണ്. ആലൂർക്കുന്നിലെ ഏറ്റവും മികച്ച കർഷകനായ മത്തായിയുടെ തോട്ടത്തിൽ വേറെയും കൃഷികൾ ചെയ്യുന്നുണ്ട്. ഭാര്യ ബിന്ദുവും, മക്കളായ ബ്രിജിത്തും, റോസ് മരിയയും, ദീപക്കും മത്തായിക്കൊപ്പം പ്രോത്സാഹനവുമായി ഒപ്പ മുണ്ട്.
Leave a Reply