September 19, 2026

കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി

0
IMG_20230508_101500.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തേയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെന്നും ബിജെപി ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോട് കൂടിയാണ് ആക്രമങ്ങള്‍ അരങ്ങേറുന്നതെന്നും, ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസി മെമ്പര്‍ പി പി ആലി പറഞ്ഞു.
 മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. അഡ്വക്കറ്റ് ടി ജെ ഐസക്, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, ഹര്‍ഷല്‍ കോ ന്നാടന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ഒ പി മുഹമ്മദ് കുട്ടി, ഡിന്റോ ജോസ്, ഷാഫി പുല്‍പ്പാറ, വി നൗഷാദ്, രവിചന്ദ്രന്‍ പെരുന്തട്ട, മുഹമ്മദ് ഫെബിന്‍, മാടയി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *