November 4, 2026

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

0
eiJD1JD65813.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ കണാഞ്ചേരി തോട്ടിൽ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീജ ആൻറണി, സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷമീം പാറക്കണ്ടി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വൈഡ്, ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകല, ഹെൽത്ത് സൂപ്പർവൈസർ വിൻസൻറ് സിറിൽ, എൻ വി സുഭാഷ്, ബി ബിജു, ഷാബി പെരുവയൽ, വി പ്രതീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുജലാശയങ്ങൾ തുടങ്ങിയ ഇടങ്ങളിലും ശുചീകരണം നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *