June 27, 2026

‘ഓർമ്മച്ചെപ്പ്’ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
20230515_160928.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മേപ്പാടി : 1986-87 കാലഘട്ടത്തിൽ മേപ്പാടി ഗവ.ഹൈസ്കൂളിൽ പഠിച്ച എസ് എസ് എൽ സി വിദ്യാർത്ഥികൾ സ്നേഹസംഗമം നടത്തി. രണ്ട് വർഷം മുമ്പ് സഹപാഠികളിൽ ചിലർ ചേർന്ന് രൂപീകരിച്ച 'ഓർമ്മച്ചെപ്പ്' എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് 36 വർഷം മുമ്പ് സ്കൂൾ ജീവിതത്തിൽ നിന്ന് വേർപിരിഞ്ഞ സഹപാഠികൾക്ക് ഒത്തു ചേരാൻ അവസരമൊരുക്കിയത്.വിദേശ രാജ്യങ്ങളിൽ നിന്നു മുതൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ ഒട്ടനവധി പേർ ഈ സ്നേഹ സംഗമത്തിലെത്തി. തങ്ങളിൽ നിന്ന് മരണം മൂലം വേർപിരിഞ്ഞ ഗുരുനാഥൻമാർക്കും, സഹപാഠികൾക്കും സ്മരണാഞ്ജലിയൊരുക്കിയാണ് സംഗമം ആരംഭിച്ചത്.
പഴയ ക്ലാസ് റൂമുകൾ ആവിഷ്ക്കരിച്ചും, ആടിയും, പാടിയും സ്നേഹസംഗമ ദിനം അവിസ്മരണീയമാക്കി വീണ്ടും ഒത്തുചേരണമെന്ന തീരുമാനവുമെടുത്താണ് പഴയ സഹപാഠികൾ പിരിഞ്ഞത്.
 അധ്യാപികയും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി വിരമിച്ച സീതാദേവി ടീച്ചർ പരിപാടി ഔപചാരികമായി  ഉദ്ഘാടനം  ചെയ്തു. ബെന്നി വി.എസ് അധ്യക്ഷത വഹിച്ചു.നാസർ ടി.കെ, പ്രസാദ് കെ.കെ ,അഡ്വ: രജിത് കുമാർ, മുസ്തഫ എം., സാഹിറാ ബാനു, പുഷ്പ പി, എ.എം. നാസർ, സുധീപ്.സി.കെ, റഷീദ് വി, നജീബ് ഇടക്കാട്ടിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *