April 28, 2024

തൊക്ക് രോഗ വിദഗ്ദ്ധരുടെ അർദ്ധ വാർഷിക സംസ്ഥാന സമ്മേളനം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു

0
20230515 161040.jpg
മേപ്പാടി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്, വെനറിയോളജിസ്റ്റ് ആൻഡ് ലെപ്രോളോജിസ്റ്റും(ഐ എഡിവിഎൽ) മലബാർ ഡെർമറ്റോളജി ക്ലബ്ബും സംയുക്തമായി നടത്തിയ സംസ്ഥാന സമ്മേളനമായ മിഡ്‌ ക്യുറ്റികോൺ കേരളാ 2023 ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ആദിത്യമരുളി. സമ്മേളനം വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനേഷ് പി. ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ സർക്കാർ – സ്വകാര്യ മേഖലകളിലെ കൂട്ടായ പ്രവർത്തനങ്ങൾ ഈ മേഖലയിലെ ഉന്നമനത്തിന് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിഎംഒ പറഞ്ഞു.
ഐഎഡിവിഎൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഫൈസൽ എം എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. അനുരാധ, ഇമ്മീഡിയറ്റ് പാസ്ററ് പ്രസിഡന്റ്‌ ഡോ. കെ മുഹമ്മദ്‌, ഇലക്ട് പ്രസിഡന്റ്‌ ഡോ. ഫിറോസ് കെ, മലബാർ ഡെർമറ്റോളജി ക്ലബ് പ്രസിഡന്റ്‌ ഡോ. രേണുക ടി, സെക്രട്ടറി ഡോ. ശ്രീബിജു എം കെ, സമ്മേളനത്തിന്റെ ഓർഗനൈസിങ് ചെയർമാൻ ഡോ. ഗഫൂർ കെ, ട്രഷറർ ഡോ. ധന്യ, സയിന്റിഫിക് ചെയർപേഴ്സൺ ഡോ. റഹിമ സലീം, കൺവീനറും ഡോ
മൂപ്പൻസ് മെഡിക്കൽ കോളേജ് തൊക്ക് രോഗ വിഭാഗം മേധാവിയുമായ ഡോ. ജയദേവ് ബഡ്കരർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചകളും ക്ലാസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. അമൽ ശ്യാം നന്ദി പ്രകാശിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് തൊക്ക് രോഗ വിഭാഗം ഡോക്ടർമാരായ ഡോ. പമീല തെരേസ ജോസഫ്, ഡോ. പ്രണയ ഭാഗ്ടെ, ഡോ. ഷാസിയ കലാം എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *