അനധികൃത മദ്യ വിൽപന നടത്തിയതിന് യുവാവ് അറസ്റ്റിൽ
വൈത്തിരി: ഇടിയംവയല്‍ ഇ.എം.എസ് കോളനിക്ക് സമീപം അനധികൃത മദ്യ വിൽപന നടത്തിയ അച്ചൂരാനം കാടാംകോട്ടില്‍ വീട്ടില്‍ സുനിലാല്‍ (33) എന്നയാളെ വൈത്തിരി എസ്.ഐ സലീമും സംഘവും അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 16 കുപ്പി മദ്യവും, 22,000 രൂപയും കണ്ടെടുത്തു. കോളനി നിവാസികള്‍ക്ക് സ്ഥിരമായി അനധികൃത മദ്യവിൽപന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് എക്സൈസില്‍ അടക്കം സമാനമായ കേസുകള്‍ നിലവിലുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ശാലു ഫ്രാന്‍സിസ്, യൂനസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു






Leave a Reply