June 27, 2026

വി.ജി. വിജയന്‍ അനുസ്മരണം നടത്തി

0
ei2E3QB52550.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി. വിജയൻ അനുസ്മരണം വയനാട് പ്രസ് ക്ലബ്ബും വി.ജി. വിജയൻ അനുസ്മരണ സമിതിയും ചേർന്ന് നടത്തി. പ്രസ് ക്ലബ് ട്രഷറർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. വിജയൻ മടക്കിമല സ്വാഗതം പറഞ്ഞു. വി.ജി വിജയന്‍ അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അനുസ്മരണം നടത്തി. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സുലോചന രാമകൃഷ്ണൻ , ജെയിൻ ആന്റണി, എം. പുഷ്ക്കരാക്ഷൻ, ഡോ. അമ്പിചിറയിൽ, ടി.എം. ജയിംസ് എന്നിവർ പ്രസംഗിച്ചു. പി.എം.കൃഷ്ണകുമാർ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *