June 27, 2026

സേവ് ഇന്ത്യാ മാര്‍ച്ചിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

0
eiN9I9L16516.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിന്റെ വടക്കൻ മേഖല ജാഥക്ക് വയനാട് ജില്ലയിൽ ഉ‍ജ്ജ്വല സ്വീകരണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആരംഭിച്ച് ജാഥ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം വര്‍ഗീയതയുടെ ശവപറമ്പായി മാറി. പൊതു മേഖലാസ്ഥാപനങ്ങള്‍ വിറ്റൊഴിച്ചതിലൂടെ രാജ്യത്ത് തൊഴിലിലിലായ്മ വര്‍ധിച്ചു വെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ സതീഷ് കരടിപ്പാറ അധ്യക്ഷനായി. മീനങ്ങാടില്‍ നടന്ന സ്വീകരണയോഗത്തില്‍ ബിമല്‍ ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന പ്രസിസന്റ് എൻ അരുൺ ജാഥാ ക്യാപ്റ്റനും , വൈസ് പ്രസിഡന്റുമാരായ കെ ഷാജഹാൻ, പ്രസാദ് പറേരി, അഡ്വ. വിനീത വിൻസെന്റ്, വൈസ് ക്യാപ്റ്റൻമാരും, കെ കെ സമദ് ഡയറക്ടറുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയൻ ചെറുകര, പി കെ മൂർത്തി, സംസ്ഥാന വൈസ് പബ്രസിഡന്റ് കെ വി രജീഷ് പ്രസംഗിച്ചു. കൽപറ്റയിൽ നടന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി, മീനങ്ങാടി, മുട്ടിൽ, കൽപറ്റ എന്നീ സ്ഥലങ്ങളിലാണ് ജാഥാ സ്വീകരണം. മേയ് 15 ന് തിരുവനന്തപുരത്ത് നിന്നും , 17 ന് കാസർഗോഡു നിന്നും ആരംഭിച്ച ജാഥകൾ 28 തൃശൂരിൽ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *