August 26, 2026

കണിയാമ്പറ്റ പഞ്ചായത്തില്‍ മാപ്പത്തോണ്‍ തുടങ്ങി

0
IMG_20230527_192659.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : നവകേരളം കര്‍മ്മപദ്ധതി 2 ല്‍ ഹരിതകേരളം മിഷന്റെ 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' ക്യാമ്പയിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണിനു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
വരദൂരില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു. നവകേരളം കര്‍മപദ്ധതിയിലൂടെ തദ്ദേശസ്ഥാപന പരിധിയിലുള്ള മുഴുവന്‍ നീര്‍ച്ചാലുകളിലും മാപ്പിങ് നടത്തും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കുഞ്ഞായിഷ, പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ ഷംസുദ്ധീന്‍ പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *