October 9, 2026

സൗജന്യ പഠന കിറ്റ് വിതരണം 15 ന്

0
20230713_192653.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  :കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023 – 24 അധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണ ചെയ്യുന്നു. ജൂലൈ 15 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലെ എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍മാര്‍, ജില്ലാ ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ച തൊഴിലാളികള്‍ ക്ഷേമനിധി വിഹിതം അവസാനം അടച്ച രസീത്, ലൈസന്‍സ്/ ക്ഷേമനിധി ഐ.ഡി കാര്‍ഡ് എന്നിവ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 206355.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *