June 7, 2026

പ്രിന്റിംഗ് ടെക്‌നോളജിയില്‍ സീറ്റൊഴിവ്

0
20230715_211748.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ  :   സി-ആപ്റ്റും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകാരമുള്ള കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗം മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്കും ഒ.ബി.സി, എസ്.ഇ.ബി.സി തുടങ്ങിയ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ നേരിട്ട് ഹാജരാകണം. ഇ-മെയില്‍ സീ്വവശസീറല@രമുസേലൃമഹമ.രീാ, ഫോണ്‍: 0495 2723666, 0495 2356591.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *