August 27, 2026

ലൈസന്‍സും റജിസ്‌ട്രേഷനും എടുക്കാന്‍ വ്യാപാരികള്‍ക്ക് ആവശ്യമായ സമയം അനുവദിക്കണം; സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി

0
IMG_20230805_133757.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലൈസന്‍സും റജിസ്‌ട്രേഷനും എടുക്കാന്‍ വ്യാപാരികള്‍ക്ക് ആവശ്യമായ സമയം അനുവദിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ അനാവശ്യ കട പരിശോധനയും ഭീമമായ പിഴ ഈടാക്കലും ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ഓണ സീസണില്‍ ഇത്തരത്തിലുള്ള വ്യാപക പരിശോധനയും പിഴ ഈടാക്കലും വ്യാപാര മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.നിലവിലുള്ള നിയമപ്രകാരം 12 ലക്ഷത്തിന് മേല്‍ വിറ്റുവരവുള്ള വ്യാപാരികള്‍ നിര്‍ബന്ധമായും റജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്.ഇതിന്റെ പരിധി 25 ലക്ഷമായി ഉയര്‍ത്തണമെന്നും റെയ്ഡ് പോലുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പായി വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതായിരുന്നു. അനാവശ്യ പരിശോധന ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടനയുടെ നേതൃത്വത്തില്‍ നടത്തുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്റ് പി.പ്രസന്നകുമാര്‍, സെക്രട്ടറി വി.കെ.തുളസിദാസ്, ട്രഷറര്‍ എം എസ് വിശ്വനാഥന്‍, എ.ടി.പ്രസാദ് കുമാര്‍, സി ജി ജയപ്രകാശ്, ഗ്രേസി രവി, കെ പി ശ്രീധരന്‍, പി.ജെ.ജോസ്, പി.കെ.സിദ്ധീഖ്, എം.ആര്‍.സുരേഷ്, പി.സന്തോഷ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *