October 13, 2026

വേയര്‍ഹൗസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

0
20230811_155757.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ബീവറേജ് കോര്‍പ്പറേഷനിലെ ചുമട്ടുതൊഴിലാളി കള്‍ക്ക്കൂലി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ കെ എസ്.ബി.സി. ആഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. തൊഴിലാളി കള്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ അനുവദിക്കുക; കാലാവധി കഴിഞ്ഞ എസ്റ്റിമേറ്റ് പുതുക്കി നല്‍കുക; കേരളത്തിലെ എല്ലാ വെയ്ര്‍ഹൗസിലേയും കൂലി ഏകീകരണം നടത്തുക; മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണാ സമരം നടത്തിയത്. ഐ.എന്‍.ടിയു.സി.ജില്ലാ പ്രസിഡന്റ് പി.പി.ആലി.ധര്‍ണ്ണ ഉദ്ഘാടനം  ചെയ്തു. എസ് ടിയു ജില്ലാ സെക്രട്ടറി അബു ഗൂഡലായ്,പി.കെ.അബൂബക്കര്‍(സി.ഐ.ടിയു; )പി.കെ.കുഞ്ഞിമൊയ്തീന്‍; കെ.കെ.രാജേന്ദ്രന്‍(ഐ.എന്‍.ടിയു.സി) പി.കെ.അബു(സി.ഐ.ടിയു); പി. പോക്കര്‍(എസ് ടിയു); അശ്‌റഫ്.പി; അനസ് എം; റാഫി കെ.; കെ,ജുറൈജ് (എസ് ടിയു) എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *