May 31, 2026

വൈദ്യുതി സുരക്ഷാപഠന ക്ലാസും ‘ സംരക്ഷ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20230825_103135.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു )ഇ ഡബ്ലിയു &എസ് എ (സി ഐ ടി യൂ )കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എൻ ജി ഓ ഹാളിൽ വച്ച് 
വൈദ്യുതി സുരക്ഷാ പഠന ക്ലാസും ' സംരക്ഷ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു.ഇ ഡബ്ലിയു &എസ് എ (സി ഐ ടി യൂ ) വയനാട് ജില്ലാ പ്രസിഡന്റ് എം മധു ഉദ്ഘാടനം നിർവഹിച്ചു.സംഘടനയുടെ ഏരിയാ പ്രസിഡന്റ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പക്ടർ സുമേഷ്. വി സുരക്ഷാ ക്ലാസ്സ്‌ എടുത്തു.ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സംരക്ഷ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . സംഘടനയുടെ ഏരിയാ സെക്രട്ടറി സക്കീർ. കെ സ്വാഗതവും ലത്തീഫ് നന്ദിയും പറഞ്ഞു. ആന്റണി സോയ് 
(അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി കൽപ്പറ്റ)സുഭാഷ്. എസ് (അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി മേപ്പാടി)ദേവദാസ് കെ .വി (ഇ ഡബ്ലിയു &എസ് എ സി ഐ ടി യൂ ) ജില്ലാ സെക്രട്ടറി അബൂബക്കർ കെ .പി (ഇ ഡബ്ലിയു &എസ് എ സി ഐ ടി യൂ )
സംസ്ഥാന സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *