July 14, 2026

കുറുമ്പാല ഗവ.ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

0
20230914_095114.jpg
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടിത്തറ: കുറുമ്പാല ഗവ.ഹൈസ്കൂളിൽ നവീകരിച്ച ലൈബ്രറി, ടോയിലറ്റ് ബ്ലോക്കുകൾ, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയാഗിച്ച നിർമ്മിച്ച രണ്ട് ടോയിലറ്റ് ബ്ലോക്കുകളുടെയും , നവീകരിച്ച സ്കൂൾ ലൈബ്രറിയുടെയും ഉദ്ഘാടനവും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയുടെ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസീല റംളത്ത് അധ്യക്ഷത വഹിച്ചു.
എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ വി അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. എൻ എം എം എസ്, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചതിന് വിദ്യാലയത്തിന് പിടിഎയുടെ ഉപഹാര സമർപ്പണം പ്രസിഡന്റ് മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിദ്യാകിരണം പ്രോജക്ട് കോർഡിനേറ്റർ വിൽസൺ തോമസ്, എസ് എസ് കെ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ കെ ഷിബു, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി കൺവീനർ ഇ സി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *