കാത്തലിക് ലേമെന്‍സ് അസോസിയേഷന് സ്വീകരണ യോഗം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: കത്തോലിക്ക സഭയിലെ മെത്രാന്മാര്ക്കും പുരോഹിതര്ക്കുമിടയില് കണ്ടുവരുന്ന അധാര്‍മിക പ്രവണതകള്‍ ഇല്ലാതാക്കാനുള്ള തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കണമെന്ന് ഫാ.അജി പുതിയാപറമ്പില്‍. കാത്തലിക് ലേമെന്‍സ് അസോസിയേഷന് പുല്‍പ്പള്ളിയില്‍ വച്ച് നടത്തിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ ' എന്ന വിഷയത്തില്‍ സമഗ്രമായ ക്ലാസും ചർച്ചയും നടന്നു .
കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന് വയനാട് മേഖല പ്രസിഡണ്ട് വി.എസ്.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഫാ.അജി പുതിയാപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.കെ.ജോര്‍ജ്, എ.യു.ഷാജി, ജോസ് പാഴൂക്കാരന്, എന്‍.യു. ഇമ്മാനുവല്‍, ബാബു ഫിലിപ്പ്, വര്‍ക്കി മാവറ, വിത്സന് നെടും ങ്കൊമ്പില്‍, ' തുടങ്ങിയവര്‍ പരിപാടിയിൽ സംസാരിച്ചു.






Leave a Reply