September 11, 2026

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി

0
IMG_20230920_201509.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മേപ്പാടി എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 33 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവും ക്യാമ്പില്‍ പരിശോധിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, കാന്‍സര്‍ സ്‌ക്രീനിംഗിനെപറ്റിയും, അജൈവ മാലിന്യ ശേഖരണത്തിന് പോവുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി. എസ് സുഷമ ക്ലാസ്സിന് നേതൃത്വം നല്‍കി.
മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.എസ് രാധാമണി, രാജു ഹെജമാഡി, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി.ആര്‍ മഞ്ജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ നവാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. എസ്. പ്രശാന്ത് കുമാര്‍, ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വിംസ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *