August 4, 2026

വന്യജീവി വാരാഘോഷം: വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങള്‍ നടത്തും

0
20230927_155325.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കായി
വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസം, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാതല മത്സരങ്ങൾ
ഒക്ടോബര്‍ 2,3 തീയതികളിലായി കൽപ്പറ്റ എസ്.കെ എം .ജെ സ്കൂളിൽ നടക്കും.
ഒരു സ്കൂളിൽ നിന്ന് ഒരു ഇനത്തിൽ രണ്ട് പേർക്ക് പങ്കെടുക്കാം.ക്വിസ് മത്സരത്തില്‍ ഒരു സ്കൂൾ / കോളേജിൽ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ മത്സരതീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ രാവിലെ 8 നകം സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ഹാജരാകണം. ഫോണ്‍ 04936 202623, 9447338032, 9847120668.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *