August 2, 2026

അന്താരാഷ്ട്ര വയോജന ദിനം കണിയാമ്പറ്റ ഗവൺമെന്റ് വൃദ്ധ വികലാംഗ സദനത്തിൽ വച്ച് ആഘോഷിച്ചു

0
IMG_20231002_105445.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : 2023 ഒക്ടോബർ 1 ന് അന്താരാഷ്ട്ര വയോജന ദിനം കണിയാമ്പറ്റ ഗവൺമെന്റ് വൃദ്ധ വികലാംഗ സദനത്തിൽ വച്ച് ആഘോഷിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്  കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അബ്ദുൾ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശോകൻ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി ശ്രീലക്ഷ്മി ആർ , ഐ. എ .എസ്. സബ് ഡിവിഷനിൽ മജിസ്ട്രേറ്റ് മാനന്തവാടി സംസാരിച്ചു. ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പർ  കമലരാമൻ, വയോജന ജില്ലാ കമ്മിറ്റി മെമ്പർ സി. കെ ഉണ്ണികൃഷ്ണൻ,  പി കെ ഹുസൈൻ കൺസിലിയെഷൻ ഓഫീസർ  വി കെ മാത്യു,  രാജൻ, എന്നിവർ സംസാരിച്ചു. വയോജന പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് എത്തിയ താമസക്കാരുടെ കലാപരിപാടികൾ നടത്തി.സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ വൃദ്ധസദനം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *