എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി: ഗാന്ധി അനുസ്മരണം നടത്തി
കല്പറ്റ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി. എൻസിപി സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിലും ഗാന്ധിസ്മൃതി സംഗമം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് ഷാബു എ.പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജോണി കൈതമറ്റം സ്വാഗതം പറഞ്ഞു. എൻസിപി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ ഗാന്ധി ചിത്രത്തിനു മുൻപിൽ പുഷ്‌പാർച്ചന നടത്തി പരിപാടി ഉത്ഘാടനം ചെയ്തു. ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി
സി.ടി. നളിനാക്ഷൻ , വന്ദന ഷാജു , പി.പി.സദാനന്ദൻ , എം.കെ. ബാലൻ , അനൂപ് ജോജോ , പി.അശോക് കുമാർ , സലീം കടവൻ , ജെയിംസ് മങ്കൂത്തേൽ , കെ.സി.സ്റ്റീഫൻ , ബാബു കോക്കാല, കെ.സുരേന്ദ്രബാബു, ഷിംജിത്ത്.എൻ.പീറ്റർ, എൻ.പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.






Leave a Reply