September 9, 2026

ശുദ്ധിമാന്മാരുടേത് ശുദ്ധമായ കൈകളും സുകൃതം കൊണ്ട് നിറഞ്ഞ ജീവിതവും ; ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്താ

0
20231004_142718.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം സുകൃതങ്ങൾ കൊണ്ട് നിറക്കാൻ ശ്രദ്ധിക്കണം. തെറ്റു ചെയ്തില്ല എന്ന് മാത്രമല്ല, എന്തെല്ലാം നന്മകൾ ചെയ്തു എന്ന് കൂടി വിലയിരുത്തപ്പെടേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ഗീവർഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ ഓർമ്മപ്പെടുത്തി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
വൈദീകരായ ഫാ.കുര്യക്കോസ് ചീരകത്തോട്ടത്തില്‍, ഫാ.ഗീവർഗ്ഗീസ് മേലേത്ത്, ഫാ.ജോര്‍ജ്ജ് കവുങ്ങുംപിള്ളില്‍, ഫാ.ഷൈജന്‍ മറുതല, ഫാ. അനിൽ കൊമരിക്കൽ, ഫാ.ലിജോ തമ്പി ആനിക്കാട്ട്, ഫാ.ഷിജിൻ കടമ്പക്കാട്ട് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. 
വികാരി ഫാ. വിപിൻ കുരുമോളത്ത്, ട്രസ്റ്റിമാരായ വിനോജി ഊരക്കാട്ടുമറ്റത്തില്‍, ജോയി ഇടയനാല്‍ സെക്രട്ടറി ഷാജി കുറ്റിപറിച്ചേല്‍, ജോ. സെക്രട്ടറിമാരാ സജി പാറ്റിയേലില്‍, ബിജു കുരുത്തോലയില്‍, ജനറല്‍ കണ്‍വീനര്‍ ജിനോ മേക്കട്ട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ, എൽദോ മൂശാപ്പിള്ളിൽ ലാന്‍സ് ഇല്ലിക്കല്‍ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *