August 2, 2026

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

0
IMG_20231005_203723.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ഒന്നേകാൽ ലക്ഷം പേരെ അംഗങ്ങളാക്കും. ബഹുസ്വര ഇന്ത്യക്കായ്, സമര യൗവ്വനം – ഡിവൈഎഫ്ഐ അംഗമാവുക എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണത്തെ അംഗത്വ ക്യാമ്പയിൻ.
മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സീനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ഐറിൻ തോമസിനെ അംഗമായി ചേർത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്യക്ഷനായി. ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാനിഷ, ബിനീഷ് മാധവ്, ഹരിശങ്കർ കെ എസ്, കൽപ്പറ്റ നോർത്ത് മേഖലാ സെക്രട്ടറി മുഹമ്മദ് റാഫിൽ, മേഖലാ പ്രസിഡണ്ട് ഇ ഷംലാസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *