November 8, 2026

സൈക്കിള്‍ റാലിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു

0
20231025_183741
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പോലീസ് സ്മൃതിദിനം ,ഏകതാ ദിനം,പതാകദിനം എന്നവയുടെ ഭാഗമായി മാനന്തവാടി നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മാനന്തവാടി എസ്എച്ച്ഒ അബ്ദുള്‍ കരീം റാലി ഉദ്ഘാടനം ചെയ്തു. ഫാ.ജികെഎം കണിയാരം, സേക്രട്ട് ഹേര്‍ട്ട് ദ്വാരക, ജിവിഎച്ച്എസ് മാനന്തവാടി എന്നീ വിദ്യാലയങ്ങളിലെ എസ്.പി.സി യൂണിറ്റുകളിലെ കേഡറ്റുകളാണ് റാലിയില്‍ പങ്കെടുത്തത്. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സി.പി.ഒ മാരായ ബൈജു വി.എ, ജോജോ തോമസ്, ജിജി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *