May 14, 2026

വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പതാകദിനം ആചരിച്ചു

0
20231101 095703
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ എൻ എസ് എസ് പതാകദിനം ആചരിച്ചു. 1914 ഒക്ടോബർ 31ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്ത് ആരംഭിച്ച പ്രസ്ഥാനത്തിന്റെ 109 മത് പതാക ദിനമാണ് ആചരിച്ചത്. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാതൃകാപരമായ കരയോഗ പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള കർമ്മ പദ്ധതി ആവിഷ്കരിച്ചു.യോഗത്തിൽ വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ, സെക്രട്ടറി വി വിപിൻകുമാർ, എൻ എസ് എസ് സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, ഒ എം ജയേന്ദ്രകുമാർ, പി സി നാരായണൻ നമ്പ്യാർ, വനിതാ യൂണിയൻ വൈസ് പ്രസിഡൻറ് എ പി സവിത സെക്രട്ടറി വിജയശ്രീ, സുരേഷ് ബാബു വാളൽ, ഗോകുൽദാസ് കോട്ടയിൽ, കെ വിശ്വനാഥൻ മുട്ടിൽ, ഒ ടി മോഹൻദാസ്, പ്രഷില വി, രാജി കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *