വയനാട് ഫ്ലവർ ഷോ 2023 ഡിസംബറില്‍ ആരംഭിക്കും
കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന വയനാട് പുഷ്പഫല സസ്യ പ്രദര്‍ശനം 2023 ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 10 – വരെ ജില്ലാ ഭരണകൂടത്തിന്റെ സഹായ സഹകരണത്തോടെ അതിവിപുലമായി വയനാടിന്റെ ആഘോഷമായി നടത്തുവാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ എക്സ്. ഒഫീഷ്യ പ്രസിസന്റ് ആയി ചുമതലയേററടുത്തു. എക്സ്. ഒഫീഷ്യ വൈസ് പ്രസിഡന്റായി പ്രിന്‍സിപ്പല്‍ അഗ്രികര്‍ച്ചര്‍ ഓഫീസറെ തിരഞ്ഞെടുത്തു. യോഗത്തില്‍ എ ഡി എം എന്‍.ടി. ഷാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ചുമതല വഹിക്കുന്ന രാജീവര്ഗ്ഗീസ് ,കോഫി ബോര്‍ഡ് മെബര്‍ സുരേഷ് അരി മുണ്ട , സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് ഡയറക്ടര്‍ വിജയന് ചെറുകര, സൊസൈറ്റി വൈസ് പ്രസിഡന്റ് ജോണ്‍ പാറ്റാനി, സെക്രട്ടറി കെ.എസ്. രമേശ് , വൈസ് പ്രസിഡന്റ് ബിമല്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി മോഹന്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply