മക്കിയാട് ശിഹാബ് തങ്ങൾ കൾച്ചറൽ & റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്നി പരീശോധന ക്യാമ്പ് നടത്തി
മക്കിയാട് : ശിഹാബ് തങ്ങൾ കൾച്ചറൽ ആൻഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി മൊബൈൽ ഡയാലിസിസ് യൂണിറ്റിന്റെ സഹകരണത്തോടെ സാജന്യ കിഡ്നി പരിശോധനാ ക്യാമ്പ് നടത്തി. മക്കിയാട് മദ്രസാ ഹാളിൽ വെച്ച്നടന്ന ക്യാമ്പിൽ 250 ഓളം ആളുകൾ പങ്കെടുത്തു. സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ക്യാമ്പ് നടപടികൾ ആരംഭിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും റിലീഫ് കമ്മറ്റി ചെയർമാനുമായ ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കുസുമം ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചർ പേഴ്സൺ. മൈമൂന കെ.എ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ആലികുട്ടി ആറങ്ങാടൻ യു ഡി എഫ് കൺവീനർ അബ്ദുള്ള കേളോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ആശാവർക്കർമാർ അംഗനവാടി ടീച്ചർമാർ ആരോഗ്യ പ്രവർത്തകർ സ്കൗട്ട് വളണ്ടിയർമാർ വനിത ലീഗ് പ്രതിനിധികൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. യോഗത്തിൽ കൺവീനർ കെ.കെ. ഷംസുസ്വാഗതവും അലിതുമ്പോളി നന്ദിയും പറഞ്ഞു.





Leave a Reply