തലക്കര ചന്തുവിനെ ജീവിതം പ്രമേയമായുള്ള ആരണ്യകം നാടകം നവംബർ 15ന്
പനമരം:സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പഴശ്ശിരാജാവിൻ്റെ പോരാളിയായ തലക്കര ചന്തു ,ആദിവാസിയായത് കൊണ്ട് മാത്രമാണ് ചരിത്രത്താളുകളിൽ ഇടം പിടിക്കാതെ ഇരുന്നതെന്ന് വയനാട് പൈതൃക സംരക്ഷണ കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു. പോരാട്ടരംഗത്ത് ചങ്കുറപ്പോടെ എതിർത്ത് നിന്ന ചന്തുവിന് മുന്നിൽ ബ്രിട്ടീഷ് സൈന്യം പലപ്പോഴും പതറിയിട്ടുണ്ട്.
ബ്രിട്ടീഷുകാരാൽ ഗളഛേദം ചെയ്യപ്പെട്ട ചന്തുവിൻ്റെ മണ്ണായ പനമരത്ത് നവംബർ 15ന്ച്ചപ്പാർച്ചനയും സ്മൃതി യാത്രയും നടത്തും.ചന്തു വെറുമൊരു ഓർമ്മയല്ല എന്നും ഭാരതത്തിൻ്റെ വീരപുത്രനാണെന്നും ചന്തുവിൻ്റെ ധീര പോരാട്ടങ്ങളേയും ജീവിതവും അടിസ്ഥാനമാക്കിയുള ആരണ്യ പർവം നാടകം നവംബർ 15ന് വൈകുന്നേരം 5.30ന് നാലാംമൈൽ
ജ്യോതിസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.പഴശ്ശിരാജാവിലേക്കും
തലക്കര ചന്തുവിലേക്കും വ്യാപിക്കേണ്ടിയിരുന്ന വയനാടിന്റെ പോർമുഖങ്ങൾ ടിപ്പുവിൽ ഒതുക്കുകയായിരുന്നു ഭരണ പ്രതിപക്ഷ രാഷ്ട്രീയം.
കേരളീയം പോലുള്ള പരിപാടികളിൽ ആദിവാസികള കാഴ്ചവസ്തുക്കളായി അപമാനിച്ച സംസ്ഥാന സർക്കാർ ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയ തലക്കര ചന്തുവിൻ്റെ പിൻമുറക്കാരെയാണ് അപമാനിച്ചതെന്ന് ഓർക്കണം എന്നും ഭാരവാഹികൾ പറഞ്ഞു.
കെ.സി. പൈതലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.രജീഷ് സുരേന്ദ്രൻ .എം.എൻ.സി.പ്രസാദ് പുനത്തിൽ രാജൻ കെ.ജയേന്ദ്രൻ സുന്ദരൻ .പി.വി ജയൻ കൂവണ മനോജ്പിലാക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply