ശംസുൽ ഉലമാ അക്കാദമി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം
വെങ്ങപ്പള്ളി: ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി ജിദ്ദാ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയ്യ ഇംപീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നൗഫൽ കെ.പി അധ്യക്ഷത വഹിച്ചു. അക്കാദമി ജനറൽ മാനേജർ എ.കെ സുലൈമാൻ മൗലവി ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി പന്തിപ്പൊയിൽ പ്രഭാഷണം നടത്തി. നജ്മുദ്ദീൻ പൊഴുതന, മുജീബ് കൂളിവയൽ, സെയ്തലവി മാതമംഗലം സംസാരിച്ചു.
ഭാരവാഹികൾ: റസാക്ക് അണക്കായി (ചെയർമാൻ) സെയ്തലവി കോട്ടപ്പുറം (പ്രസിഡണ്ട്) ഷറഫുദ്ദീൻ പൊഴുതന, ശിഹാബ് പേരാൽ, നൗഷാദ് ചെറ്റപ്പാലം, ജാബിർ മുട്ടിൽ (വൈസ് പ്രസിഡണ്ട്) ഹർഷൽ പഞ്ചാര (ജനറൽ സെക്രട്ടറി) ഷമീർ മടക്കിമല, ശിഹാബ് തോട്ടോളി, നിസാർ വെങ്ങപ്പള്ളി, നൗഷാദ് അമ്പലവയൽ (ജോ. സെക്രട്ടറി) നൗഫൽ കോഴിക്കോട് (ട്രഷറർ) ഹർഷൽ കൽപ്പറ്റ (കോഡിനേറ്റർ)





Leave a Reply