May 15, 2026

മാലിന്യമുക്ത നവകേരളം : ഹരിതസഭ നടത്തി

0
Img 20231114 194537
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ ഹരിതസഭ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഷയവിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘം ക്ലാസുകളെടുത്തു. കുട്ടികളുടെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ സല്‍മത്ത്, വികസനകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് വൈശ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സെര്‍ട്ടിഫിക്കറ്റകള്‍ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *