June 21, 2026

ത്രിദിന സാംസ്‌കാരിക വിനിമയ സഹവാസ ക്യാമ്പ് സമാപിച്ചു

0
Img 20231121 163353
By ന്യൂസ് വയനാട് ബ്യൂറോ

 

ഏച്ചോം: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി അമൃതം മലയാളം പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച ത്രിദിന സാംസ്‌ക്കാരിക വിനിമയ സഹവാസ ക്യാമ്പ് സമാപിച്ചു. ചതുര്‍ഭാഷാ ശേഷികള്‍ വളര്‍ത്തി ആശയവിനിമയത്തിലൂടെ സമഭാവനയും സഹകരണ മനോഭാവവും സഹവര്‍ത്തിത്വവും വളര്‍ത്തുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. സര്‍വോദയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മാടത്താനിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡയറക്ടര്‍ ഫാ. ബിജു ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് ഷിജു സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് ജെസി പോള്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സിസ്റ്റര്‍ റാണി, ടി.ജെ സില്‍ബി, ടി. ശ്രീശൈല, ഷെറിന്‍ മേരി, വി.ടി കാവ്യ, വി. വൈശാഖ്, എ. സജിത്ത് വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍മാരായ പി.എസ് ഹരിജിത്ത്, ശ്രാവണ്‍ ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *