മാവോയിസ്റ്റുകളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു
കൽപ്പറ്റ : മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കോടതി റിമാൻഡ് ചെയ്തു.നവംബർ ഏഴിനാണ് വെടിവെപ്പിനോടുവിൽ ഇരുവരെയും പോലീസ് കീഴ്പ്പെടുത്തിയത്. നവംബർ എട്ടിന് ഇവരെ കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.ഇന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയത്.റിമാൻഡിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും കണ്ണൂർ ജയിലിലേക്ക് കൊണ്ടു പോകും.ഇരുവരും ചോദ്യം ചെയ്യലിനോട് പൂര്‍ണ്ണമായി സഹകരിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.നിലവില്‍ ഒരു ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
നാളെ വീഡിയോ കോണ്‍ഫെറന്‍സിലൂടെ വീണ്ടും ഹാജരാക്കും. വയനാട് ജില്ലയില്‍ നിലവില്‍ 6 ഓളം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.





Leave a Reply