May 14, 2026

ഇടിമിന്നലിൽ വീടിൻ്റെ മുറി കത്തി നശിച്ചു

0
20231123 101608
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക : കമ്മോത്ത് ബീരാളി ഇബ്രാഹിമിൻ്റെ വീട്ടിലെ ഒരു മുറിയാണ് പൂർണ്ണമായും കത്തിനശിച്ചത്.

പാസ്പോർട്ട്, ആധാരം തുടങ്ങിയപ്രധാന രേഖകാകൾതീ പിടുത്തത്തിൽ കത്തിനശിച്ചു. ..ഇന്നലെ രാത്രി പത്തരയോടെയുണ്ടായ ഇടിമിന്നലിൽ ഇടിമിന്നലേറ്റഈ മുറിയിൽ കഴിഞ്ഞിരുന്ന ഇബ്രാഹിം അസുഖബാധിതനായിആശുപത്രി യിൽചികിത്സയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ മറ്റ് മുറികളിലായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും മുറിയിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ടും ആധാരവുമടങ്ങുന്ന സുപ്രധാന രേഖകൾ കത്തി നശിച്ചിരുന്നു. കട്ടിലും, കിടക്കയും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചതായി വീട്ടിലുണ്ടായിരുന്ന മകൾ സഫിയ പറഞ്ഞു. ഇടിമിന്നലിൽ തീപിടിച്ചതോ, മിന്നലിനെ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *