ടിങ്കർ ഫെസ്റ്റ് 2023ശ്രദ്ധേയമായി
തരുവണ : ശാസ്ത്ര ഗവേഷണ രംഗത്തെ നൂതന ആശയങ്ങളുമായി തരുവണ ഗവ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ടിങ്കർ ഫെസ്റ്റ് 23 വേറിട്ട അനുഭവം ആയി. അടൽ ടിങ്കെറിങ് ലാബിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഈ വർഷത്തെ എട്ടാം ക്ലാസ്സ് ബാച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്തിലേറെ പ്രൊജക്ടുകൾ വളരെ നിലവാരം പുലർത്തി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുറമെ തരുവണ ജി യൂ പി സ്കൂൾ, കരിങ്ങാരി ജി യൂ പി സ്കൂൾ എന്നിവടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി.വാട്ടർ സെക്യൂരിറ്റി സിസ്റ്റം, സ്മാർട്ട് ബ്രിഡ്ജ്, ഹോം സെക്യൂരിറ്റി സിസ്റ്റം,സ്മാർട്ട് ഡോർ മുതലായ ഉപകരണങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടുന്നവ ആയിരുന്നു. പ്രദേശത്തെ മികവാർന്ന ഒരു വിദ്യാഭ്യാസ പ്രവർത്തനം ആയി ടിങ്കർ ഫെസ്റ്റ് മാറി.വെള്ളമുണ്ട ഹൈ സ്കൂൾ ഹെഡ്മാസ്റ്റർ ആയ മഹേഷ് സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജ്മുദ്ധീൻ അധ്യക്ഷൻ ആയിരുന്നു. ഹെഡ് മാസ്റ്റർ കെ എം മുഹമ്മദ് സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും ആശംസിച്ചു. പ്രിൻസിപ്പൽ ജെസ്സി എം ജെ, അധ്യാപകരായ അബ്ദുൽ സലാം, ജെസ്സി പി സി, ആനന്ദ് (സ്റ്റുഡന്റസ് മെൻറ്റർ ),ഫിദ ഫാത്തിമ പി എന്നിവർ സംസാരിച്ചു.





Leave a Reply