August 24, 2026

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

0
Img 20231227 171142
By ന്യൂസ് വയനാട് ബ്യൂറോ

 

കാവുംമന്ദം: അച്ചൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജയൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസർ സി ടി മൻസൂർ ക്യാമ്പ് വിശദീകരണം നടത്തി.

മാലിന്യ മുക്ത നവകേരളം പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടക്കുന്ന ക്യാമ്പിൽ സ്നേഹാരാമം നിർമ്മാണം, ലഹരി വിരുദ്ധ ക്യാൻവാസ്, വ്യക്തിത്വ വികസനം, ശുചീകരണ പരിപാടികൾ, സ്നേഹ സന്ദർശനം, തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള സ്നേഹസംവാദം, പോൾ ബ്ലഡ് ആപ്പ് പരിചയം, ഹരിത ഗൃഹം, ഗ്രീൻ ക്യാൻവാസ് നിർമ്മാണം, വൈവിധ്യമാർന്ന പഠന ക്ലാസുകൾ, കലാസാംസ്കാരിക പരിപാടികൾ, തനത് പരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

കെ എ വിശ്വനാഥൻ, എം ശശി, പി എം കാസിം, ജഷീർ കുനിയിൽ, മുഹമ്മദ് അസ്‌ലം, മുഹമ്മദ്‌ ബഷീർ, സൂന നവീൻ തുടങ്ങിയവർ സംസാരിച്ചു. അച്ചൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഷിഞ്ചു സ്വാഗതവും വളന്റീയർ ലീഡർ ടീ ഫസീല നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *