നാം ജീവിക്കുന്നത് ഇരുട്ടിന്റെ കെട്ട കാലത്ത്: ടി.പത്മനാഭൻ
കൽപ്പറ്റ: എല്ലാ വിളക്കുകളും അണച്ചു കളയുന്ന കെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന വായനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ.വിളക്കുകൾ കെട്ടു വരുന്ന കെട്ട കാലം ഉണ്ടാക്കുന്ന പ്രതിസന്ധി വല്ലാത്ത ശൂന്യത ഉണ്ടാക്കുന്നു.
കേരളത്തിലും ഈ അന്ധകാരം വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യൻ സർക്കാരിന് അറിവിന്റെ മേഖല മുഴുവൻ കൈയ്യടക്കാൻ ശ്രമിക്കുകയാണ്.വിദ്യഭാസ മേഖലയിൽ നിന്നും ഗാന്ധിയും നെഹ്രുവും തെറിച്ചു,നെഹ്രു അറിയപ്പെടുന്നത് ലോകം അറിയുന്ന സാഹിത്യകാരനായിട്ടാണ്.
നെഹ്രുയുവ കേന്ദ്രം പേരു മാറ്റുന്ന പരിപാടി ഉടനെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി.
ലൈബ്രറി കൗൺസിലിലും അവർ വൈകാതെ കൈ വെക്കും. ഇന്ത്യയിലെ പ്രശസ്മായ വിശ്വഭാരതി സർവ്വകലാശാല ഒരു ഫലകം സ്ഥാപിച്ചു.പ്രധാനമന്ത്രിയുടേയും വി. സി.യുടേയും ഫലകമായിരുന്നു അത്.
ബംഗാളി എന്തും സഹിക്കും പക്ഷേ അവന്റെ ഭാഷയെ തൊട്ടാൽ അവന്റെ രോഷം ഉയരും. അത് ഭയന്ന് പിന്നീട് ആ ഫലകം മാറ്റി.
ഇരുട്ടിന്റെ നാളുകളാണ് വരാൻ പോകുന്നത്.വിളക്കുകൾ ഓരോന്നും കെട്ട് പോകുന്നു. ഫാസിസ്റ്റ് ഭരണം എല്ലാം നന്മകളേയും കൈയ്യടക്കും. എന്നാലും പുസ്തകങ്ങൾ മരിക്കില്ല,വായനയും മരിക്കില്ല,ഞാനും മരിക്കില്ല, ടി. പത്മനാഭൻ ഏറെ വൈകാരികമായി പറഞ്ഞു നിർത്തി.





Leave a Reply