July 10, 2026

മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍  തിരുനാള്‍ 5,6,7 തീയതികളില്‍ നടക്കും 

0
Img 20240103 201340
By ന്യൂസ് വയനാട് ബ്യൂറോ

 

മുതിരേരി : മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടേയും, പരിശുദ്ധ അമ്മയുടേയും, വിശുദ്ധ സെബ്‌സ്ത്യാനോസിന്റേയും തിരുനാള്‍ ജുനുവരി 5,6,7 തീയതികളില്‍ നടക്കും.

ജനുവരി 5ന് വൈകുന്നേരം 4.30ന് ഇടവക വികാരി റവ.ഫാദര്‍.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. അന്നേ ദിവസം പൂര്‍വ്വിക അനുസ്മരണ ദിനമായി ആചരിക്കുകയും വിശുദ്ധ കുര്‍ബാന റവ.ഫാ.തോമസ് തൈക്കുന്നുംപുറം അര്‍പ്പിക്കുകയും ചെയ്യും.

 

ജനുവരി 6ാം തിയതി തിരുനാള്‍ വിശുദ്ധ കുര്‍ബ്ബാന ചുണ്ടക്കര ഇടവക വികാരി റവ.ഫാ.വിന്‍സന്റ് കൊരട്ടിപറമ്പില്‍ അര്‍പ്പിക്കും.

വൈകുന്നേരം 6.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ലൂര്‍ദ്ദ് നഗറിലേക്ക്. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 7-ാം തിയതി

രാവിലെ 10 മണിക്ക്തിരുനാള്‍ വിശുദ്ധ കുര്‍ബാന മുന്‍ തലശേരി അതിരൂപതാ മെത്രാപോലീത്ത മാര്‍.ജോര്‍ജ് ഞരളക്കാട്ട് അര്‍പ്പിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നുമുണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news